Connect with us

National

കാശ്മീര്‍ ആക്രമണം: പാക്കിസ്ഥാന്റെ പങ്കിന് തെളിവുകള്‍

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരില്‍ നാലിടങ്ങളിലായി ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുള്ളതായി സംശയം ബലപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് ഭീകരരുടെ കൈയില്‍ നിന്ന് ലഭിച്ച ഭക്ഷണപ്പാക്കറ്റില്‍ ഉറുദുവിലുള്ള എഴുത്തും പാക്കിസ്ഥാന്റെ ചിഹ്നങ്ങളും കണ്ടെത്തിയതോടെയാണ് ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുള്ളതായി സംശയം ബലപ്പെട്ടത്. പാക് സൈന്യം ഉപയോഗിക്കുന്ന ഭക്ഷണപാക്കറ്റുകളാണ് ഇവയെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഭക്ഷണപ്പൊതികളുമായി കൂടുതല്‍ ദിവസം തങ്ങാന്‍ പറ്റുന്ന വിധമാണ് ഭീകരരെ അയച്ചതെന്നും സംശയമുണ്ട്. ആറ് എകെ തോക്കുകള്‍, 55 മാഗസിനുകള്‍, രണ്ട് ഷോട്ട് ഗണ്ണുകള്‍, രണ്ട് നൈറ്റ് വിഷന്‍ ബൈനോക്കുലറുകള്‍, നാല് റേഡിയോ സെറ്റുകള്‍, 32 ഗ്രനേഡുകള്‍ എന്നിവയും ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.