Connect with us

National

മുസ്‌ലിം പെണ്‍കുട്ടിക്ക് 15 വയസ്സായാല്‍ വിവാഹിതയാകാം: ഗുജറാത്ത് ഹൈക്കോടതി

Published

|

Last Updated

അഹമ്മദാബാദ്: മുസ്‌ലിം പെണ്‍കുട്ടി ഋതുമതിയാകുകയോ അതല്ലെങ്കില്‍ 15 വയസ്സ് പൂര്‍ത്തിയാകുകയോ ചെയ്താല്‍ വിവാഹിതയാകുന്നതിന് തടസ്സമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. 17 വയസ്സായ യുവതിയെ വിവാഹം കഴിച്ച യുവാവിനെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തതിനെതിരായ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു കോടതി. ഈ മാസം രണ്ടിനാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാലയുടെ വിധി.

മുസ്ലിം വ്യക്തിനിയമപ്രകാരം ഒരു പെണ്‍കുട്ടി ഋതുമതിയാകുകയോ 15 വയസ്സ് പൂര്‍ത്തിയാകുകയോ ചെയ്താല്‍ വിവാഹം കഴിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സൂറത്ത് സ്വദേശിയായ യുവാവിനെതിരെ എടുത്ത എല്ലാ കേസുകളും റദ്ദാക്കിയതായും കോടതി അറിയിച്ചു.