Connect with us

National

ജിസാറ്റ്-16 വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ബംഗളൂരു: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രണ്ട് തവണ വിക്ഷേപണം മാറ്റിവെച്ച ഇന്ത്യയുടെ ആധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 16 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ 2.10ന് ഫ്രഞ്ച് ഗയാനയിലെ കോറോ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം.

ഏരിയാന്‍ അഞ്ച് റോക്കറ്റ് ഉപയോഗിച്ചാണ് ജി സാറ്റിനെ ഭ്രമണപദത്തിലെത്തിച്ചത്. ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഉപഗ്രഹം ഐ.എസ്.ആര്‍.ഒയാണ് തദ്ദേശീയമായി വികസിപ്പിച്ചത്.

ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹംകൂടിയാണിത്. ടെലിവിഷന്‍, റേഡിയോ ചാനലുകളുടെയും ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങളുടെയും വികസനത്തിന് ലക്ഷ്യമിട്ടാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.