Connect with us

Kerala

ഗണേശിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച കെ ബി ഗണേശ് കുമാറിനെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ലീഗ് ഇത് വലിയ സംഭവമായി കണ്ടിട്ടില്ല. ഗണേശിനെതിരെയുള്ള നടപടിയുടെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം കൈകൊള്ളട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.