Connect with us

Gulf

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് വിസ നിരോധിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിരോധിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുമായി നിലനില്‍ക്കുന്ന ഭിന്നതയാണ് കുവൈത്തിനെ കടുത്ത നടപടിയിലേക്ക് എത്തിച്ചതെന്നാണ് സൂചന.

കഴിഞ്ഞ സെപ്തംബര്‍ 12 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി നിയമനത്തിന് സ്‌പോണ്‍സര്‍മാര്‍ 2500 ഡോളര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വ്യവസ്ഥ വെച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നും പിന്‍വലിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പക്ഷേ എംബസി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പ്രശനപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരന്നു. ഈ സാഹചര്യത്തിലാണ് കുവൈത്ത് വിസ നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Latest