Connect with us

Business

മേക് ഇന്ത്യയല്ല മേക് ഫോര്‍ ഇന്ത്യയാണ് വേണ്ടതെന്ന് രഘുറാം രാജന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മേക് ഇന്ത്യയല്ല മേക് ഫോര്‍ ഇന്ത്യയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഗുണകരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഉല്‍പാദന മേഖലയെ മാത്രം ശ്രദ്ധിച്ചാല്‍ പദ്ധതി വിജയിക്കില്ല. ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ചൈനയടക്കമുള്ള രാജ്യങ്ങളോടാണ് മല്‍സരിക്കേണ്ടി വരിക. എന്നാല്‍ ചൈനയില്‍ ഉല്‍പാദന രംഗം വികസിച്ചതിനെക്കാള്‍ വ്യത്യസ്തമായ സമയത്താണ് ഇന്ത്യയില്‍ വികസനം നടക്കുന്നത്. ചൈന ഉല്‍പാദനത്തിലൂടെ വികസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കതിനാവുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യയെ ഉല്‍പാദന കേന്ദ്രമാക്കാനും ലക്ഷ്യമിട്ട് സ്വാതന്ത്ര ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി മേക് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്.

Latest