Connect with us

Kerala

പൊലീസുകാരന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് മാവോയിസ്റ്റുകള്‍

Published

|

Last Updated

കോഴിക്കോട്: ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള പൊലീസുകാരന്റെ ഫോണ്‍ ചോര്‍ത്തിയതായി മവോയിസ്റ്റുകളുടെ അവാകശവാദം. മാവോയിസ്റ്റ് പ്രസിദ്ധീകരണമായ “കാട്ടുതീ”യിലാണ് പൊലീസുകാരനും ബ്ലേഡുകാരനും തമ്മിലുളള ചോര്‍ത്തിയതെന്ന് പറയുന്ന സംഭാഷണം പ്രസിദ്ധീകരിച്ചത്. ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്നും മാധ്യമങ്ങള്‍ക്കെത്തിച്ച പ്രസിദ്ധീകരണത്തിന്റെ പുതിയ പതിപ്പില്‍ പറയുന്നു.
ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യുമെന്നും മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.