Connect with us

Kerala

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ല

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഈ മാസം 18 വരെ തന്നെ നിയമസഭാ സമ്മേളനം നടക്കും. ബാര്‍കോഴ കേസില്‍ ധനമനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയാലും സഭ വെട്ടിച്ചുരുക്കേണ്ടതില്ലെന്നാണ് തീരുമാനം.
നിയമസഭാ സമ്മേളനം തുടങ്ങിയ ദിവസം മുതല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം തടസ്സപ്പെടുകയാണ്. വിജിലന്‍സ് മാണിക്കെതിരെ കേസെടുത്തതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. സമ്മേളനം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

---- facebook comment plugin here -----

Latest