Connect with us

Kerala

നിയമസഭയില്‍ വായമൂടിക്കെട്ടി പ്രതിപക്ഷ പ്രതിഷേധം; ഇറങ്ങിപ്പോക്ക്‌

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. ധനമന്ത്രി കെ എം മാണിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം വായമൂടിക്കെട്ടിയാണ സഭയിലെത്തിയത്. വായമൂടിക്കെട്ടിയെട്ടിയ പ്രതിപക്ഷാംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ ചോദ്യം ചോദിക്കാതിരുന്നു. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഇത്തരമൊരു പ്രതിഷേധം.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള മുഴുവന്‍ എംഎല്‍എമാരും വായമൂടിക്കെട്ടിയാണ് എത്തിയത്. ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷത്ത് നിന്ന് ആരും ചോദിച്ചില്ല.
പ്രതിപക്ഷ നേതാവിനെതിരെ ശിവദാസന്‍ നായര്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വിഎസിന്റെ ആരോപണത്തിലാണ് അവകാശ ലംഘന നോട്ടീസ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ദിവസങ്ങളായി നിയമസഭയ്ക്കകത്തും പുറത്തും തുടരുകയാണ്. മാണിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.

Latest