Connect with us

National

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

വര്‍ക്കല: ആവശ്യമെങ്കില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമവായത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കലയില്‍ 52ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും സ്വന്തം ധര്‍മ്മം പാലിച്ചാല്‍ മതപരിവര്‍ത്തനം ഉണ്ടാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

മതപരിവര്‍ത്തനം തടഞ്ഞാല്‍ പുനര്‍മതപരിവര്‍ത്തനവും തടയാനാവുമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു പറഞ്ഞു. മതപരിവര്‍ത്തനത്തേയും പുനര്‍മതപരിവര്‍ത്തനത്തേയും സര്‍ക്കാര്‍ പിന്തുണക്കുന്നില്ല. മതപരിവര്‍ത്തനം തടയാനുള്ള നിയമം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും വെങ്കയ്യാ നായിഡു പറഞ്ഞു.

സമ്മേളനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, എം എ യൂസുഫലി, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest