Connect with us

Ongoing News

റൊണാള്‍ഡോയുടെ എക്കാലത്തേയും ലോക ഇലവനില്‍ മെസ്സിയും സാവിയും

Published

|

Last Updated

ബ്രസീലിയ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ എക്കാലത്തേയും മികച്ച പതിനൊന്ന് പേരില്‍ ഇപ്പോള്‍ കളിക്കുന്ന രണ്ട് പേരും ഉള്‍പ്പെട്ടു. ലയണല്‍ മെസ്സിയും സാവി ഹെര്‍ണാണ്ടസുമാണ ഉള്‍പ്പെട്ടത്. തന്റെ കൂട്ടുകാരായ കഫുവിനേയും സിനദിന്‍ സിദാനേയും അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തി.
കൂടുതല്‍ ആക്രമണോത്സുകമായ 3-4-3 ശൈലിയിലുള്ള ടീമിനെയാണ് ആക്രമണകാരിയായ റൊണാള്‍ഡോ തിരഞ്ഞെടുത്തത്. ഗോളിയായി അദ്ദേഹം തിരഞ്ഞടുത്തത് സ്‌പെയിനിന്റെ ജോസ് ഇരിബറിനെയാണ്. അത്‌ലറ്റിക് ബില്‍ബാവോയ്ക്ക് 1964ല്‍ യുറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗോളിയാണ് അദ്ദേഹം. ബ്രസീലിന്റെ കഫു, ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഇറ്റലിയുടെ പൗലോ മല്‍ഡീനി എന്നിവരാണ് പ്രതിരോധ നിരയില്‍. ഇതിഹാസ താരങ്ങളായ അര്‍ജന്റീനയുടെ ഡീഗോ മറഡോണ, ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍, ഹോളണ്ടിന്റെ യൊഹാന്‍ ക്രൈഫ്, സ്‌പെയിനിന്റെ സാവി ഹെര്‍ണാണ്ടസ് എന്നിവര്‍ മധ്യനിരയെ ധന്യമാക്കും. ഫുട്‌ബോള്‍ രാജാവ് പെലെ, ആല്‍ഫ്രഡ് ഡിസ്റ്റഫനോ, ലയണല്‍ മെസ്സി എന്നിവരാണ് ആക്രമണം നയിക്കുന്ന മുന്നണിപ്പോരാളികള്‍.
ടീം: ഗോളി- ഇരിബര്‍.
പ്രതിരോധം- കഫു, ബെക്കന്‍ബോവര്‍, മല്‍ഡീനി.
മധ്യനിര- സാവി, ക്രൈഫ്, സിദാന്‍, മറഡോണ.
ഫോര്‍വേഡുകള്‍- പെലെ, ഡിസ്റ്റഫനോ, മെസ്സി.

Latest