Connect with us

Gulf

സഊദിയില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ജിദ്ദ: സഊദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു. സഊദി കോര്‍പ്പറേറ്റ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍  യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നിയമം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നത് സംബന്ധിച്ച് സൂചനകളില്ല. തീരുമാനം സഊദി മന്ത്രിസഭ അംഗീകരിച്ചാല്‍ സഊദി വിസ ലഭിക്കണമെങ്കില്‍ സഊദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കേണ്ടിവരും.

സഊദിയില്‍ വിസിറ്റിംഗ് വിസക്ക് വരുന്നവരും ജോലി ആവശ്യാര്‍ഥം വരുന്നവരും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്നാണ് പുതിയ വ്യവസ്ഥയില്‍ പറയുന്നത്. അതേസമയം, ഹജ്ജ്, ഉംറ വിസകള്‍ക്ക് ഇത് ബാധകമല്ല. നയതന്ത്ര പ്രധിനിധികള്‍, സഊദി സര്‍ക്കാറിന്റെ അതിഥികളായി എത്തുന്നവര്‍, പ്രത്യേക പാസ്‌പോര്‍ട്ടില്‍ എത്തുന്നവര്‍ എന്നിവരെയും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

100 സഊദി റിയാലായിരിക്കും ഒരു മാസത്തേക്കുള്ള ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം. സഊദിയില്‍ എത്തുന്നവര്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ അടിയന്തര ചികിത്സ നല്‍കേണ്ടി വന്നാല്‍ അതിനുള്ള ചെലവ് കണ്ടെത്തുന്നതിനാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നത്.

Latest