Connect with us

Kerala

സംസ്ഥാനത്ത് ഇന്ധന വില കൂടും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കൂടും. പെട്രോള്‍ ലിറ്ററിന് 1.46 പൈസയും ഡീസലിന് 1.21 പൈസയുമാണ് കൂടുക. സര്‍ക്കാര്‍ വില്‍പന നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധന വില കൂടുന്നത്. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.

ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി ലിറ്ററിനു രണ്ടു രൂപ വീതം കൂട്ടിയിരുന്നു. ഇന്നലത്തെ വര്‍ധനയോടെ പെട്രോള്‍ ലിറ്ററിന് 6.95 രൂപയും ഡീസല്‍ ലീറ്ററിന് 5.96 രൂപയുമായി എക്‌സൈസ് തീരുവ. പ്രത്യേക തീരുവയും റോഡ് സെസും ഉള്‍പ്പെടെ പെട്രോള്‍ ലിറ്ററിന് 14.95 രൂപയും ഡീസലിന് 7.06 രൂപയുമാണ് ആകെ കേന്ദ്ര നികുതി.

---- facebook comment plugin here -----

Latest