Connect with us

Kerala

നാടും നഗരവും നബിദിനാഘോഷത്തില്‍

Published

|

Last Updated

കോഴിക്കോട്: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ 1489 ജന്മദിനമായ ഇന്ന് സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍. എങ്ങും എവിടെയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്. മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ വിവിധ ആഘോഷപരിപാടികള്‍ നടന്നുവരുന്നു.

പള്ളികളില്‍ സുബ്ഹി നമസ്‌കാരത്തിന് മുമ്പ് നടന്ന പ്രഭാത മൗലിദില്‍ നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. രാവിലെ ഭൂരിഭാഗം സ്ഥലങ്ങളിലും മീലാദ് റാലിയും നടന്നു. റാലിക്ക് ശേഷം അന്നദാനവും നടത്തി. മദ്‌റസകളില്‍ വൈകീട്ട് വിദ്യാര്‍ഥികളുടെ കലാവിരുന്നും നടക്കും.

Latest