Connect with us

Ongoing News

യുവരാജിന് ലോകകപ്പ് ടീമിലേക്കുള്ള സാധ്യത തെളിയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സമാന്‍ യുവ്‌രാജ് സിങിന് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത തെളിയുന്നു. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി യുവ്‌രാജ് ടീമിലെത്താനാണ് സാധ്യത. നേരത്തെ പ്രഖ്യാപിച്ച 30 അംഗ ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ചൊവ്വാഴ്ചയാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നത്.
തോളെല്ലിന് പരിക്കേറ്റ ജഡേജയ്ക്ക് ഇന്ത്യ- ഓസ്‌ട്രേലിയ ടെസറ്റ് പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള ത്രിരാഷ്ട്ര പരമ്പരയിലും ജഡേജയെ ഉള്‍പ്പെടുത്തിയിട്ടില്ല. ചികിത്സയില്‍ കഴിയുന്ന ജഡേജയ്ക്ക് നീണ്ട വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുകാരണം ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്നാണ് സൂചന. ഇതോടെയാണ് യുവ്‌രാജിന് മടങ്ങിവരവിന് സാധ്യത ഉയര്‍ന്നത്. രഞ്ജി ട്രോഫിയില്‍ മികച്ച ഫോമിലാണ് യുവി. അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ മൂന്നിലും സെഞ്ച്വറി നേടിയതുള്‍പ്പെടെ 520 റണ്‍സ് അടിച്ചു കൂട്ടി. കഴിഞ്ഞ തവണ ഇന്ത്യയെ ലോകചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് യുവ് രാജാണ്. കഴിഞ്ഞ ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും യുവി തന്നെ.