Connect with us

National

ഡിഎംകെയില്‍ പ്രതിസന്ധി; സ്റ്റാലിന്‍ രാജിഭീഷണി മുഴക്കി

Published

|

Last Updated

ചെന്നൈ: തനിക്ക് പാര്‍ട്ടില്‍ വേണ്ടത്ര പ്രധാന്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഡിഎംകെ ട്രഷററും കരുണാനിധിയുടെ മകനുമായ സ്റ്റാലിന്‍ രാജിഭീഷണി മുഴക്കിയതോടെ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പ്രാദേശിക നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിന്റെ വസതിയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടിയോഗത്തില്‍ വിഷയം സ്റ്റാലിന്‍ വിഭാഗം ശക്തമായി ഉന്നയിക്കും.
കരുണാനിധിയെ മാറ്റി സ്റ്റാലിനെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കണമെന്നാണ് സ്റ്റാലിന്‍ വിഭാഗത്തിന്റെ ആവശ്യം. ജനുവരി 9ന് പാര്‍ട്ടി നേതൃത്വം പുനസംഘടിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിനുമുന്നോടിയായാണ് അദ്ദേഹത്തിന്റെ അനുയായികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍. പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശങ്ങള്‍ ഈ മാസം ഏഴിന് സമര്‍പ്പിക്കും. എന്നാല്‍ രാജിവാര്‍ത്തകള്‍ നിഷേധിച്ച സ്റ്റാലിന്‍ താന്‍ പദവിികള്‍ക്കുപ പിന്നാലെ പോകുന്നയാളല്ലെന്ന് പറഞ്ഞു.

---- facebook comment plugin here -----

Latest