Connect with us

Kerala

മോദി എന്തു തീരുമാനിച്ചാലും അനുസരിക്കുമെന്ന് സുരേഷ് ഗോപി

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു തീരുമാനിച്ചാലും അനുസരിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. താന്‍ കേന്ദ്രമന്ത്രിയാകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രുയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കേണ്ടെന്നായിരുന്നു കരുതിയിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുമായി അടുത്തത് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്റെ കോലം കത്തിച്ചതോടെയാണ്. പല പാര്‍ട്ടികളും തന്നെ ക്ഷണിച്ചിട്ടുണ്ട്. വി എസ്, കരുണാകരന്‍, ആന്റണി എന്നീ നേതാക്കളോട് തനിക്ക് വളരെയധികം ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.