Connect with us

National

ബിയര്‍ ബോട്ടിലില്‍ ഗാന്ധി ചിത്രം: അമേരിക്കന്‍ കമ്പനി മാപ്പ് പറഞ്ഞു

Published

|

Last Updated

ഹൈദരാബാദ് / വാഷിംഗ്ടണ്‍: ബിയര്‍ ബോട്ടിലില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്ന് അമേരിക്കന്‍ കമ്പനി മാപ്പ് പറഞ്ഞു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഹൈദരാബാദ് കോടതിയില്‍ ഒരു അഭിഭാഷകന്‍ ഹരജി ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തില്‍ മാപ്പ് പറയാന്‍ ന്യൂ ഇംഗ്ലണ്ട് ബ്ര്യൂവിംഗ് കമ്പനി തയ്യാറായത്. ഹരജി നാളെ പരിഗണിക്കാനിരിക്കെ കമ്പനിയുടെ ക്ഷമാപണം.

മഹാത്മാ ഗാന്ധിയുടെ രേഖാചിത്രം ആലേഖനം ചെയ്ത് ഗാന്ധി ബോട്ട് എന്ന പേരിലാണ് കമ്പനി ബിയര്‍ വിപണിയിലിറക്കിയത്. സമാധാനത്തിന്റെ അപ്പോസ്തലനായ ഗാന്ധിജിയോടുള്ള ആദരസൂചകമായാണ് തങ്ങള്‍ ഇൗ ബ്രാന്‍ഡ് വിപണിയില്‍ ഇറക്കിയത് എന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

---- facebook comment plugin here -----

Latest