Connect with us

Kerala

ടൈംസ് ഓഫ് ഇന്ത്യക്കെതിരെ നടന്‍ ദിലീപിന്റെ വക്കീല്‍ നോട്ടീസ്

Published

|

Last Updated

കൊച്ചി: തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് നടന്‍ ദിലീപ് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണ് പണിതിരിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയതാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

ഇതിനെതിരെയാണ് ദിലീപ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. നല്ല പത്രത്തിനു വേണ്ട സാമാന്യ മാന്യത പോലും കാണിക്കാതെ വസ്തുതകള്‍ പരിശോധിക്കാതെയാണ് തനിക്കെതിരെ വാര്‍ത്ത നല്‍കിയതെന്നും അത് വരുത്തിയ മാനഹാനി ചെറുതല്ലെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു.

Latest