Connect with us

Kerala

ചെന്നിത്തലയും ബാബുവും ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കേസില്‍ പ്രതിയായ ധനമന്ത്രി മാണിയും സോളാര്‍ കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന മുഖ്യമന്ത്രിയും രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാര്‍ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയും എക്‌സൈസ് മന്ത്രി ബാബുവുമാണെന്ന് വി എസ് ആരോപിച്ചു. ഇവരും രാജിവച്ച് അന്വേഷണം നേരിടണമെന്നും വി എസ് ആവശ്യപ്പെട്ടു.
അന്വേഷണം നേരിടുന്നവര്‍ മന്ത്രിമാരായിരിക്കുമ്പോള്‍ അന്വേഷണം പ്രഹസനമായി മാറിയെന്നും വി എസ് പറഞ്ഞു. ധനമന്ത്രിയും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജിയാവശ്യം ഉന്നയിച്ച് കലക്ടറേറ്റുകള്‍ക്ക് മുന്നിലും എല്‍ഡിഎഫ് ധര്‍ണ നടത്തുന്നുണ്ട്.

Latest