Connect with us

Kerala

വി എസ് തെളിവു നല്‍കട്ടേയെന്ന് ചെന്നിത്തല

Published

|

Last Updated

തൃശൂര്‍: ബാറുടമകളില്‍ നിന്ന് താന്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് തെളിവുകള്‍ പുറത്തുവിടണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ വെറുതെ ഉന്നയിച്ചാല്‍ പോരാ തെളിവുകള്‍ കൊണ്ടുവരണം. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ പിടികൂടിയത് കാരണം അദ്ദേഹത്തിന് തന്നോട് വൈരാഗ്യമാണ്. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അരിയാഹാരം കഴിക്കുന്നവരാരും താന്‍ കോഴവാങ്ങിയെന്ന് വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയും കെ ബാബുവുമാണ് ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.