Connect with us

National

വിമാന റാഞ്ചല്‍ ഭീഷണി: ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്‍ക്കത്ത: എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നോര്‍ത്ത് 24 പര്‍ഗാനയിലെ ബോണ്‍ഗാവ് സ്വദേശി പ്രശാന്ത് ബിശ്വാസ് (35) ആണ് കൊല്‍ക്കത്തയില്‍ അറസ്റ്റിലായത്. പ്രത്യേക ദൗത്യ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി മുഴക്കി ശനിയാഴ്ചയാണ് കൊല്‍ക്കത്തയിലെ എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഫോണ്‍ സന്ദേശം എത്തിയത്. തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ വിമാനത്താവകളങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു.

Latest