Connect with us

Kerala

എംഎം മണിയുടെ വിവാദ പ്രസംഗം: തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദമായ മണക്കാട്ട് പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. അന്വേഷിക്കേണ്ട വസ്തതുകളൊന്നും പ്രസംഗത്തിലില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
നീതി ലഭിക്കുമെന്ന് ഉറപ്പായെന്നും കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് സുപ്രീംകോടതി വിധിയെന്നും എം എം മണി പറഞ്ഞു.

Latest