Connect with us

Kozhikode

അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ആശ്വാസമായി 'ബാല സാന്ത്വനം 2014' പദ്ധതി വരുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്ക് ആശ്വാസം നല്‍കുന്ന ബാലസാന്ത്വനം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. അര്‍ബുദ ബാധിതരായ കുട്ടികളുടെ ചെലവുകള്‍ക്കായി സന്നദ്ധരായ സര്‍ക്കാര്‍ /പൊതുമേഖല/സ്വയംഭരണ / ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിത തുക സ്വീകരിക്കുന്ന മാതൃക പദ്ധതിയാണ് ബാലസാന്ത്വനം 2014.

അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കായി സ്വയം സന്നദ്ധരായ സര്‍ക്കാര്‍ ജീവനക്കാരുടെ മാസ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യുന്ന തുക ഉപയോഗിച്ച് ഒരു ഫണ്ട് രൂപവത്കരിക്കണമെന്നും പ്രസ്തുത ഫണ്ടിലേക്ക് ലഭിക്കുന്ന തുക കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണമെന്നും ഒരു കൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പ്രസ്തുത ആവശ്യം വിശദമായി പരിശോധിക്കുകയും റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കായി സര്‍ക്കാര്‍ /പൊതുമേഖല/സ്വയംഭരണ / ജീവനക്കാരുടെ ശബളത്തില്‍ നിന്നും ഒരു നിശ്ചിത തുക സ്വീകരിക്കുന്ന ബാലസാന്ത്വനം 2014 എന്ന പദ്ധതിക്ക് രൂപം കൊടുക്കുകയുമായിരുന്നു.
എന്നാല്‍ ബാലസാന്ത്വനം പദ്ധതിയിലേക്ക് തുക നല്‍കാന്‍ സന്നദ്ധരായ ഗസറ്റഡ് /നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ സമ്മതപത്രം അതത് വകുപ്പ് ഓഫീസ് മേധാവികള്‍ സ്വീകരിച്ച് സൂക്ഷിക്കുകയും ധനകാര്യ ഫണ്ട് വിഭാഗത്തിന് വിവരങ്ങള്‍ കൈമാറുകയും ചെയ്യും. കൂടാതെ ഇത്തരത്തിലുളള ഗസറ്റഡ് ഓഫീസര്‍മാരുടെ സമ്മതപത്രത്തിന്റെ പകര്‍പ്പ് ശമ്പളം കൈപ്പറ്റുന്ന ട്രഷറിയില്‍ നല്‍കും. സമ്മത പത്രം നല്‍കിയ ജീവനക്കാരുടെ ശബളത്തില്‍ നിന്ന് തുക കുറച്ച് ട്രഷറി ഓഫീസര്‍മാര്‍ പദ്ധതിക്ക്് വേണ്ടി ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ജില്ലാ ട്രഷറിയില്‍ പ്രത്യേകം ആരംഭിച്ച സെപഷ്യല്‍ റ്റി എസ് ബി അക്കൗണ്ടിലേക്ക് മാറ്റി ധനകാര്യ ഫണ്ട് വിഭാഗത്തെ അറിയിക്കും. ഇത്തരത്തില്‍ സ്വരൂപിച്ച ഫണ്ട് തിരുവനന്തപുരം ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് ആവശ്യാനുസരണം ക്രഡിറ്റ് ചെയ്യപ്പെടുന്നതാണ്. ജില്ലാ കലക്ടര്‍ ആര്‍ സി സി മേധാവിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ച് ഗുണഭോക്താക്കള്‍ക്ക് തുക അനുവദിക്കുന്നതാണ്.18 വയസ്സിന് താഴെയുളള കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുക.
പദ്ധതിയിലേക്ക് പ്രതിമാസം 1000 രൂപയോ അതില്‍ കൂടുതലോ നല്‍കുന്നവരുടെ പേരും വിവരവും ധനകാര്യ വകുപ്പിന്റെ ഔദ്യേഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. വേണ്ടി വന്നാല്‍ ഈ പദ്ധതിയില്‍ അംഗവാവുന്ന ജീവനക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. കൂടാതെ കുറഞ്ഞത് ആറ് മാസമെങ്കിലും ഈ പദ്ധതിക്ക് നിശ്ചിത തുക നല്‍കുമെന്ന സമ്മത പത്രം അതത് നോഡല്‍ ഓഫീസര്‍മാര്‍ സൂക്ഷിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest