Connect with us

National

സുനന്ദയെ വധിക്കാന്‍ തരൂര്‍ ഗൂഢാലോചന നടത്തി: സുബ്രഹ്മണ്യം സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിനെ വധിക്കാന്‍ ശശി തരൂര്‍ ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നത്. കൊലപാതകം തടയാനോ പൊലീസിനെ അറിയിക്കാനോ അദ്ദേഹം തയ്യാറായില്ല. ഭരണ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശശി തരൂര്‍ ശ്രമിച്ചെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.
ഐപിഎല്‍ ഇടപാടുകളെ കുറിച്ച് സുനന്ദ വെളിപ്പെടുത്താനിരുന്നതാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഉന്നത നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തല്‍ ഭയന്നാണ് കൊലപാതകം നടത്തിയത്. കേസില്‍ സോണിയാ ഗന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ പേര് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Latest