Connect with us

National

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ എന്‍ എന്‍ വോറ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കാവല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമര്‍ അബ്ദുള്ള രാജിവച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തത്.

വ്യാഴാഴ്ചയാണ് ജമ്മു കാശ്മീര്‍ കാവല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമര്‍ രാജിവച്ചത്. കാവല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 24 മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമര്‍ രാജിവച്ചിരുന്നെങ്കിലും അദ്ദേഹത്തോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

Latest