Connect with us

National

ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. കാവല്‍ മുഖ്യമന്ത്രിയായി തുടരാനാകില്ലെന്ന് ഉമര്‍ അബ്ദുല്ല വ്യക്തമാക്കിയതോടെ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയതിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിയും ബി ജെ പിയും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്. 28 സീറ്റ് നേടിയ പി ഡി പിയും 25 സീറ്റ് നേടിയ ബി ജെ പിയും മറ്റു കക്ഷികളെ കൂട്ടുപിടിച്ച്് സര്‍ക്കാര്‍ രൂപവത്കരണത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. ഇതിനിടെ ബി ജെ പിയും പി ഡി പിയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനും നീക്കങ്ങള്‍ നടന്നിരുന്നു.

Latest