Connect with us

Idukki

ഇടുക്കിയില്‍ വി എസ് പക്ഷ നേതാക്കള്‍ക്കെതിരെ നടപടി

Published

|

Last Updated

മൂന്നാര്‍: ഇടുക്കിയില്‍ വി എസ് പക്ഷക്കാരായ രണ്ട് ജില്ലാകമ്മറ്റി അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വി എസ് പക്ഷ നേതാക്കളായ ശിവരാജനും എന്‍ വി ബേബിക്കുമെതിരെ സമ്മേളനം പൂര്‍ത്തിയായ ശേഷം നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നതാണ് ഇവരുടെ മേലുള്ള ആരോപണം.

വി എസിനെ ജില്ലയിലെത്തിച്ച് ഇരുവരും വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടി നേതാക്കള്‍ ബ്ലേഡ് മാഫിയയുടെ ഭാഗമാകുന്നുവെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.

Latest