Connect with us

Ongoing News

നാലാം ടെസ്റ്റ് സമനിലയില്‍; പരമ്പര 2-0ന് ഓസീസിന്

Published

|

Last Updated

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് സമനിലയില്‍. 349 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രഹാനെയും ഭുവനേശ്വറുമാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 2-0ന് ഓസ്‌ട്രേലിയ നേടി. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് പ്ലയര്‍ ഓഫ് ദ മാച്ചും പ്ലയര്‍ ഓഫ് ദ സീരീസും.
348 റണ്‍സ് ലീഡ് നേടിയ ഓസീസ് ഇന്ന് ബാറ്റിങ്ങിനിറങ്ങാതെ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഓപ്പണര്‍ മുരളീ വിജയ് 80 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കോഹ് ലി 46 റണ്‍സെടുത്തു. രഹാനെ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസിനായി സ്റ്റാര്‍ക്, ലിയോണ്‍, ഹാസ്ല്!വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. വാട്‌സണ്‍ ഒരു വിക്കറ്റും നേടി.
ആദ്യ രണ്ട് ടെസ്റ്റുകളും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് സമനിലയിലാതോടെ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. മഹേന്ദ്രസിങ് ധോനി വിരമിച്ച ശേഷം സ്ഥിരം നായകനായുള്ള വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റമായിരുന്നു അവസാന ടെസ്റ്റ്.

---- facebook comment plugin here -----

Latest