Connect with us

National

കള്ളപ്പണം തിരികെയെത്തിക്കുന്നത് സങ്കീര്‍ണമായ വിഷയമെന്ന് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശങ്ങളിലെ കള്ളപ്പണം തിരികെയെത്തിക്കുന്നത് സങ്കീര്‍ണമായ വിഷയമാണെന്ന് ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ ഒറ്റക്ക് വിചാരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാവില്ല. രാജ്യാന്തര ഉടമ്പടികളാണ് ഇതിന് തടസ്സം. വിദേശ രാജ്യങ്ങള്‍ കൂടി സഹകരിച്ചാല്‍ മാത്രമേ കള്ളപ്പണം തിരികെയെത്തിക്കാന്‍ കഴിയൂ എന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ബി ജെ പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളുമായി സമവായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കള്ളപ്പണ നിക്ഷേപകര്‍ക്കെതിരെ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് 700 കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. കള്ളപ്പണ നിക്ഷേപകര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.

അധികാരത്തിലേറി നൂറു ദിവസത്തിനുള്ളില്‍ വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണം രാജ്യത്ത് തിരികെ എത്തിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.