Connect with us

International

ഭീകരാക്രമണത്തിനെതിരെ ഫ്രാന്‍സില്‍ വന്‍പ്രതിഷേധം

Published

|

Last Updated

പാരീസ്: കഴിഞ്ഞ ബുധനാഴ്ച “ഷാര്‍ലി എബ്ദോ” വാരികയുടെ ഓഫീസിനുനേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.
ഭീകരതയ്ക്കും ഫാസിസത്തിനുമെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം പ്രകടനങ്ങള്‍. പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് ഭീകരാക്രമണം നടന്നിടത്തെ പ്രതിഷേധ കൂട്ടായ്മ അഭിസംബോധന ചെയ്തു. കനത്ത സുരക്ഷയാണ് പ്രതിഷേധ കൂട്ടായ്മകള്‍ക്ക് ഒരുക്കിയത്. 2000ല്‍ അധികം പൊലീസുകാരും 1300ല്‍ അധികം സൈനികരും പ്രതിഷേധങ്ങള്‍ക്ക് സുരക്ഷയൊരുക്കി.
അതേസമയം ഷാര്‍ളി ഹെബ്ദോയുടെ ഒരു വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിനു നേരെ ഇന്ന് അക്രമം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഹാംബര്‍ഗ് മോര്‍ഗന്‍ പോസ്റ്റ് എന്ന പത്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ ഓഫീസിലേക്ക് കല്ലുകളും തീപന്തവും വലിച്ചെറിഞ്ഞു. ഓഫീസിന്റെ രണ്ട് മുറികള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഇസില്‍ മേധാവിയെന്ന് അറിയപ്പെടുന്ന അബൂബക്കര്‍ ബഗ്ദാദിയുടെ കാരിക്കേച്ചര്‍ ഷാര്‍ലി ഹെബ്ദോയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതിന് പിറകേയാണ് ആക്രമണം നടന്നത്. പ്രസിദ്ധീകരണത്തിന്റെ ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ നാല് കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം 12 പേരാണ് മരിച്ചത്.

Latest