Connect with us

Ongoing News

ഇപ്പോള്‍ ബാഴ്‌സ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മെസ്സി

Published

|

Last Updated

മാഡ്രിഡ്: ബാഴ്‌സലോണ ക്ലബ് വിടുന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്ന് മെസ്സി. ഞാന്‍ ചെല്‍സിയിലേക്കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ പോകുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. എന്റെ പിതാവ് അവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നത്‌ തെറ്റാണെന്നും മെസ്സി പറഞ്ഞു.
മെസ്സി ബാഴ്‌സ വിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് താരത്തിന്റെ വിശദീകരണം. ബാഴ്‌സലോണ കോച്ച് എന്റിക്വേയുമായുള്ള മെസ്സിയുടെ ബന്ധം വഷളായെന്നും ഇതേ തുടര്‍ന്ന് താരം ക്ലബ് വിടുമെന്നുമായിരുന്നു വാര്‍ത്ത. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് മെസ്സിയുടെ പ്രതികരണം.
അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിന് ശേഷമായിരുന്നു മെസ്സി ക്ലബ് വിടുമെന്ന വാര്‍ത്തയോട് പ്രതികരിച്ചത്. അത്‌ലറ്റികോ മാഡ്രിഡിനെ മെസ്സിയുടെ മികവില്‍ 3-1ന് തോല്‍പ്പിച്ച് ലീഗില്‍ ബാഴ്‌സ രണ്ടാമതെത്തി. മത്സരത്തില്‍ സൂപ്പര്‍താരങ്ങള്‍ മൂന്ന് പേരും ഗോള്‍ നേടി. 12ാം മിനിറ്റില്‍ നെയ്മറും 35ാം മിനിറ്റില്‍ സുവാരസും 87ാം മിനിറ്റില്‍ മെസ്സിയും ഗോള്‍ നേടി. 57ാം മിനിറ്റില്‍ മാന്‍സ്യുകിച്ചായിരുന്നു അത്‌ലറ്റികോ മാഡ്രിഡിനായി ഗോള്‍ നേടിയത്.

Latest