Connect with us

Kerala

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍

Published

|

Last Updated

തിരുവനന്തപുരം: റബ്ബര്‍ മേഖലയിലെ പ്രതിസന്ധി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കുന്നതിനായി മുഖ്യമന്തി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി ഇരുവരും ചര്‍ച്ച നടത്തും. റബ്ബര്‍ വിലയിടിവ്, മുല്ലപ്പെരിയാര്‍, പ്ലാച്ചിമട വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ ചര്‍ച്ചയില്‍ കേന്ദ്രത്തെ അറിയിക്കും. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുക, വിമാനത്താവളങ്ങളെ അന്താരാഷ്ട്ര ഹബ്ബുകളായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും.
റബ്ബര്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി പൂര്‍ണമായി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെടും. കേരളത്തില്‍ റബ്ബറിന്റെ ആവശ്യമായ നിക്ഷേപമുള്ളതിനാല്‍ ഇറക്കുമതിയുടെ ആവശ്യമില്ലെന്ന നിലപാടായിരിക്കും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന സംഘം സ്വീകരിക്കുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധരടങ്ങിയ സംഘത്തെ നിയോഗിക്കണമെന്നും സംഘം ചര്‍ച്ചയില്‍ ആവശ്യപ്പെടും. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയതോടെ നാല് കേന്ദ്രനിയമങ്ങളുടെ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്ന കാര്യം സംസ്ഥാനം ചൂണ്ടിക്കാണിക്കും
ജലവിഭവ മന്ത്രി പി ജെ ജോസഫ് ഉള്‍പ്പെടയുള്ളവരും സംഘത്തിലുണ്ടാവും. സര്‍വകക്ഷിയോഗ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള സംഘം ഡല്‍ഹിയിലെത്തിയത്.

---- facebook comment plugin here -----

Latest