Connect with us

International

പ്രകോപനവുമായി വീണ്ടും ഷാര്‍ലി എബ്ദോ; പുതിയ ലക്കത്തിലും വിവാദ കാര്‍ട്ടൂണ്‍

Published

|

Last Updated

പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ അപകീര്‍ത്തിപ്പെടുത്തിയതിലൂടെ കുപ്രസിദ്ധമായ ഫ്രാന്‍സിലെ ഷാര്‍ലി എബ്ദോ വാരിക പ്രകോപനവുമായി വീണ്ടും രംഗത്ത്. നബിയെ അവഹേളിക്കുന്ന വിധത്തിലുള്ള കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി പുതിയ പതിപ്പ് നാളെ പുറത്തിറക്കുമെന്ന് വാരിക അധികൃതര്‍ വെളിപ്പെടുത്തി. വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ദീകരിച്ചതിന് കഴിഞ്ഞ ദിവസം വാരിയുടെ ഒാഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ അലയൊലി കെട്ടടങ്ങും മുമ്പാണ് പ്രകോപനപരമായ കാര്‍ട്ടൂണുമായി വാരിക വീണ്ടും രംഗത്ത് വരുന്നത്.

ഷാര്‍ലി എബ്ദോയുടെ പ്രത്യേക ലക്കം 30 ലക്ഷം കോപ്പികളാണ് അടിച്ചിറക്കുന്നത്. സാധാരണ 60000 കോപ്പികളാണ് അടിച്ചിറക്കാറുള്ളത്. ഭീകരരുടെ ഭീഷണിക്ക് കീഴടങ്ങില്ലെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നാണ് വാരിക അധികൃതരുടെ ന്യായീകരണം.

---- facebook comment plugin here -----

Latest