Connect with us

Kerala

കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത വേണം: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: കേസുകള്‍ പിന്‍വലിക്കുന്നതില്‍ ജാഗ്രതയും പരിശോധനയും വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. മാനദണ്ഡങ്ങള്‍ പാലിച്ചാണോ കേസ് പിന്‍വലിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും സുധീരന്‍ പറഞ്ഞു. ഹയര്‍ സെക്കന്ററി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനു മേല്‍ കരി ഓയില്‍ ഒഴിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി അഭിനവ സര്‍ സിപിയാണെന്നും കേസ് പിന്‍വലിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്റേത് മാത്രമാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Latest