Connect with us

Kerala

കരി ഓയില്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനു മേല്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും നിലപാടുമാറ്റം. കേസ് പിന്‍വലിക്കാനുള്ള നീക്കം സംബന്ധിച്ച് സര്‍ക്കാറിലും പാര്‍ട്ടിയിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ഇതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കടുത്ത നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതനായത്.
പ്ലസ് വണ്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ 2012 ഫെബ്രുവരിയിലാണ് സംഭവം നടന്നത്.

Latest