Connect with us

National

ഗംഗയില്‍ നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

ലഖ്‌നൗ: ഗംഗയില്‍ ഒഴുകി നടക്കുന്ന നൂറിലഘികം മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതല്‍ മുപ്പതോളം മൃതദേഹങ്ങള്‍ വീണ്ടെടുത്തു. കാണ്‍പൂരിനും ഉനാവിനുമിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മോക്ഷപ്രാപ്തിക്ക് വേണ്ടി നിമജ്ജനം ചെയ്തതാകാം മൃതദേഹങ്ങളെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളം പിന്‍വലിഞ്ഞതിനാലാകാം മൃതദേഹങ്ള്‍ ഉയര്‍ന്നുവന്നതെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റും എഎസ്പിയും സ്ഥലം സന്ദര്‍ശിച്ചു.

Latest