Connect with us

Kerala

മദ്യനയം പഴയ നിലയിലേക്ക് മാറുകയാണോയെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം പഴയ നിലയിലേക്കാണോ എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച മദ്യനയം ഭാഗികമായി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുന്ന അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള തീരുമാനം ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു കോടതി പരാമര്‍ശം. മദ്യനയത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ബാറുടമകളും സര്‍ക്കാരും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി ബാറുകള്‍ പൂട്ടുന്നതിന് അനുവദിച്ച സ്റ്റേ അടുത്ത മാസം 10 വരെ നീട്ടി.