Connect with us

National

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചു

Published

|

Last Updated

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 8ല്‍ നിന്ന് 7.75 ശതമാനമായി കുറഞ്ഞു. ബാങ്കുകള്‍ക്ക് നല്‍കുന്ന റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിക്കാണ് റിപ്പോ നിരക്ക്. നാണയപ്പെരുപ്പ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.
2012ന് ശേഷം ഇതാദ്യമായാണ് പലിശ നിരക്ക് കുറക്കുന്നത്. ഇതോടെ ഭവന-വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞിട്ടും റിസര്‍വ് ബാങ്ക് വായ്പ നിരക്ക് കുറയ്ക്കാത്തതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.