Connect with us

National

മോദിയെ തരൂര്‍ പ്രകീര്‍ത്തിച്ചത് ശരിയായില്ല: പി സി ചാക്കോ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ. നിരുത്തരവാദപരവും അനവസരത്തിലുള്ളതുമായി പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോദിയെ പ്രശംസിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും ശശി തരൂര്‍ രംഗത്തെത്തിയത്. സുനന്ദ പുഷ്‌കര്‍ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചത്. മോദിക്കൊപ്പമുള്ളത് മികച്ച ടീമാണെന്നും തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി ആശംസകളറിയിച്ചത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നുമാണ് തരൂര്‍ പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

---- facebook comment plugin here -----

Latest