Connect with us

National

ശ്രീരാം സേനയെ ഗോവ വീണ്ടും നിരോധിച്ചു

Published

|

Last Updated

പനാജി:ശ്രീരാം സേനയെ ഗോവ വീണ്ടും നിരോധിച്ചു. അറുപത് ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. നോര്‍ത്ത്, സൗത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റുമാരാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്ക് ഇരു ജില്ലകളിലും പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ശ്രീരാമസേനയ്ക്കു സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അതു ദീര്‍ഘിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയത് വിവാദമായിരുന്നു.

ആഗസ്റ്റില്‍ മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.

Latest