Connect with us

Kerala

നുണ പരിശോധനക്ക് തയ്യാറാണെന്ന് സലീം രാജ്

Published

|

Last Updated

തിരുവനന്തപുരം: താന്‍ നുണ പരിശോധന്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്. സലീം രാജിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് സി ബി ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബ്രെയിന്‍ മാപ്പിംഗ് ഉള്‍പ്പെടെയുള്ള എന്തു പരിശോധന്ക്കും താന്‍ തയാറാണെന്ന് സി ബി ഐയെ അറിയിച്ചതായും സലീം രാജ് പറഞ്ഞു.

കടകംപള്ളി, കളമശേരി ഭൂമിയിടപാട് കേസിലാണ് സി ബി ഐ നുണപരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സലീംരാജ് ഉള്‍പ്പെടെ പ്രതികളെയെല്ലാം പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ എറണാകുളം സി ജെ എം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

Latest