Connect with us

Kannur

താജുല്‍ ഉലമ ആണ്ട് നേര്‍ച്ച 20 മുതല്‍ എട്ടിക്കുളത്ത്

Published

|

Last Updated

കണ്ണൂര്‍: താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി (ഉള്ളാള്‍ തങ്ങള്‍) യുടെ ഒന്നാം ആണ്ട് നേര്‍ച്ചയും അനുസ്മരണ സമ്മേളനവും ഈ മാസം 20, 21, 22 തീയ്യതികളില്‍ ഏഴിമലക്കടുത്ത് എട്ടിക്കുളത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20 ന് രാവിലെ 10 മണിക്ക് താജുല്‍ ഉലമ മഖാം സിയാറത്തിന് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേത്യത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം 4.30 ന് പ്രവാചക പ്രകീര്‍ത്തന സദസ്സിന് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ നേതൃത്വം നല്‍കും. വെണ്ണക്കോട് ബശീര്‍ ഫൈസി പ്രഭാഷണം നടത്തും.
ഏഴ് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എന്‍ അബ്ദുല്ലത്വീഫ് സഅദി പ്രഭാഷണം നടത്തും.
21 ന് രാവിലെ പത്തിന് ശാദുലി റാത്തീബിന് മുഹ്‌സിന്‍ തങ്ങള്‍ നേത്യത്വം നല്‍കും. ദേവര്‍ശോല അബ്ദുല്‍സ്സലാം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് താജുല്‍ ഉലമയുടെ വൈജ്ഞാനിക ലോകം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ഫാറൂഖ് നഈമി വിഷയാവതരണം നടത്തും. വൈകുന്നേരം നാല് മണിക്ക് സൗഹൃദ സമ്മേളനം ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. സി കൃഷ്ണന്‍ എം എല്‍ എ, കെ പി ത്വാഹിര്‍, ടി ജയക്യഷ്ണന്‍, കെ പി കുഞ്ഞികൃഷ്ണന്‍ പ്രസംഗിക്കും. ഏഴ് മണിക്ക് ആത്മീയ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും. 22ന് രാവിലെ എട്ടിന് നടക്കുന്ന തദ്കീറെ ജിലാനി അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. ഹുസൈന്‍ സഅദി പ്രഭാഷണം നടത്തും.
പത്ത് മണിക്ക് നടക്കുന്ന എക്‌സലന്‍സി മീറ്റ് കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. 12 മണിക്ക് താജുല്‍ ഉലമ എജ്യുക്കേഷന്‍ കോംപ്ലക്‌സ് ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. 12.30 ന് നടക്കുന്ന ആയിരങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയ തങ്ങള്‍ മാട്ടൂല്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹാരിസ് അബ്ദുല്‍ഖാദര്‍, സിറാജ് ഇരിവേരി സംബന്ധിച്ചു.

---- facebook comment plugin here -----

Latest