Connect with us

Ongoing News

ജനശ്രദ്ധയാകര്‍ഷിച്ച് കലോത്സവ നഗരിയിലെ സിറാജ് സ്റ്റാള്‍

Published

|

Last Updated

siraj stall 2

കലോത്സവ നഗരിയിലെ സിറാജ് സ്റ്റാളില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയിക്ക് കോഴിക്കോട് എഡ്യൂമാര്‍ട്ട് എം ഡി മുജീബ് റഹ്മാന്‍ സമ്മാനം നല്‍കുന്നു

കോഴിക്കോട്: പ്രധാന വേദിക്കരികില്‍ പ്രവര്‍ത്തിക്കുന്ന സിറാജ് സ്റ്റാള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിറാജ് ദിനപത്രവും എജ്യൂമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമില്‍ ആയിരത്തിലധികം പേരാണ് ദിവസവും പങ്കെടുക്കുന്നത്‌. ദിവസവും 20 പേര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ഒരു മത്സരത്തില്‍ ഒരു ചോദ്യം മാത്രം. മത്സരം കഴിഞ്ഞ ഉടന്‍ തന്നെ നറുക്കെടുത്ത് സമ്മാന വിതരണം നടത്തും.

siraj stall 2

വിജയികള്‍ക്ക് എജ്യൂമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് എം ഡി മുജീബുര്‍റഹ്മാന്‍ കൂര്‍മത്ത് സമ്മാനം വിതരണം ചെയ്തു. എജ്യൂമാര്‍ട്ട് ഡയറക്ടര്‍ അബ്ദുര്‍റഹ്മാന്‍ കൂര്‍മത്ത്, രാജന്‍ എജ്യൂമാര്‍ട്ട്, സിറാജ് സര്‍ക്കുലേഷന്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ഉമര്‍ മായനാട്, ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ്, അക്ഷരം എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ ടി അബ്ദുല്‍ അനീസ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എ പി അബ്ദുല്ലക്കുട്ടി, സീനിയര്‍ റിപ്പോര്‍ട്ടര്‍ എ പി ശമീര്‍, ഫീല്‍ഡ് എക്‌സിക്യൂട്ടീവ് ശഫീഖ് സംബന്ധിച്ചു.

---- facebook comment plugin here -----

Latest