Connect with us

Ongoing News

ജുഗന്‍ ബിന്നി നടന്‍, രജിത നടി

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ കലോല്‍സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ കോഴിക്കോട് തിരുവങ്ങൂര്‍ എച്ച് എസ് എസിലെ ജുഗന്‍ ബിന്നി മികച്ച നടനായി. കാസര്‍കോട് കാറടുക്ക ജി വി എച്ച് എസ് എസിലെ രജിതയാണ് മികച്ച നടി. തിരുവങ്ങൂര്‍ സ്‌കൂള്‍ അവതരിപ്പിച്ച “കറിവേപ്പില” എന്ന നാടകത്തില്‍ ചെകുത്താന്‍ എന്ന കഥാപാത്രമാണ് ജുഗലിനെ സ്‌കൂള്‍ നാടകവേദിയുടെ മുത്താക്കി മാറ്റിയത്. ഇതേ സ്‌കൂളിലെ അധ്യാപകനായ ശിവദാസ് പൊയില്‍കാവ് സംവിധാനം ചെയ്ത ഇവരുടെ നാടകത്തിന് മത്സരത്തില്‍ രണ്ടാംസ്ഥാനവും ലഭിച്ചു.
കാറടുക്ക ജി വി എച്ച് എസ് എസിന്റെ “ഭൂമി പാതാളം” എന്ന നാടകത്തിലെ മാര്‍ത്തയുടെ വേഷമാണ് രജിതയെ മികച്ച നടിയാക്കിയത്. രതീഷ് കടകമാണ് നാടകം സംവിധാനം ചെയ്തത്.

---- facebook comment plugin here -----

Latest