Connect with us

National

കാശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കാശ്മീരിലെ പ്രവിശ്യയായ സോപാറിലാണ് ഏറ്റുട്ടലുണ്ടായത്. രാവിലെ പട്രോളിങ്ങിനിറങ്ങിയ സുരക്ഷാസേനയക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിച്ച വീട് വളഞ്ഞ സൈന്യം മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പില്‍ തീവ്രവാദികളെ വധിക്കുകയായിരുന്നു.
സൈന്യവും പൊലീസും സിആര്‍പിഎഫും അടങ്ങിയ സംയുക്തസേനയാണ് തീവ്രവാദികളെ വധിച്ചത്. അതേസമയം റിപബ്ലിക് ദിനം പ്രമാണിച്ച് സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ സുരക്ഷാ മേധാവികളുടെ യോഗം അടുത്ത ദിവസം ചേരും.

Latest