Connect with us

Ongoing News

കലയും സാഹിത്യവും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: എം മുകുന്ദന്‍

Published

|

Last Updated

കോഴിക്കോട്: സാഹിത്യകാരന്മാര്‍ എഴുത്തുമുറിയുടെ സ്വകാര്യത മറികടന്ന് പുറംലോകത്തേക്ക് വന്ന് ജനമധ്യത്തില്‍ ജീവിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. കലോത്സത്തോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തില്‍ എഴുത്തും കാലവും എന്ന വിഷയത്തിലുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേ ഹം. പണത്തോടൊപ്പം പ്രശസ്തിയും സാഹിത്യവും വേണമെന്നായപ്പോള്‍ കലയും സാഹിത്യവും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന നിലവന്നു. ഇവിടെ യഥാര്‍ഥ പ്രതിഭയുടെ മൂല്യച്ച്യുതിയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ഫറഞ്ഞു. ഗവേഷണവും അന്വേഷണവും പ്രതിഭയും ചേര്‍ന്നാല്‍ മാത്രമെ നല്ല രചനകളുണ്ടാവൂ. മറ്റുളളവരോട് മത്സരിക്കാന്‍ വേണ്ടിയാകരുത് കലയും സാഹിത്യവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശത്രുഘ്‌നന്‍ അധ്യക്ഷത വഹിച്ചു. പി കെ പാറക്കടവ്, ഡോ ഖദീജ മുംതാസ്, കെ പി സുധീര, അര്‍ഷാദ് ബത്തേരി മുഹമ്മദ് ശരീഫ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, സലാം വെളളയില്‍ സംബന്ധിച്ചു.