Connect with us

Kerala

സോഷ്യല്‍ മീഡിയയില്‍ മാണിക്ക് സംഭാവന പ്രഖ്യാപിച്ച് പരിഹാസം

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്ക് പിന്നാലെ കെ എം മാണിക്കെതിരെ മറ്റു കോഴയാരോപണങ്ങളും പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാണിക്കെതിരെ പരിഹാസം. പ്രശസ്ത സിനിമാ സംവിധായകന്‍ ആഷിക് അബുവാണ് പരിഹാസത്തിന് തുടക്കമിട്ടത്.

“അഷ്ടിക്ക് വകയില്ലാതെ കഷ്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.” എന്നായിരുന്നു ആഷികിന്റെ പോസ്റ്റ്. പരിഹാസം ഏറ്റുപിടിച്ച മറ്റുള്ളവര്‍ കൂട്ടത്തോടെ #entevaka500 എന്ന ഹാഷ് ടാഗില്‍ പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു.