Connect with us

National

ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് എന്‍ ശ്രീനിവാസന് മത്സരിക്കാനാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി;ഐപിഎല്‍ ഒത്തുകളിയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ഉടമകളിലൊരാളായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്രെക്കും പങ്കുണ്ടെന്നും സുപ്രീംകോടതി.
ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് എന്‍ ശ്രീനിവാസന് മത്സരിക്കാനാകില്ല. ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ഭാരവാഹികളെ അനുവദിക്കുന്ന ഭേദഗതി റദ്ദാക്കുകയും ചെയ്തു.

ബിസിസിഐ ഒരു പൊതു സ്ഥാപനമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥ ബിസിസിഐയ്ക്കും ബാധകമാണെന്നും വ്യക്തമാക്കിയ കോടതി ഐപിഎല്‍ നിയമഭേദഗതി ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ വില്ലനായെന്നും പറഞ്ഞു.
ശ്രീനിവാസന് ബിസിസിഐ ഭാരവാഹിസ്ഥാനമോ, ഐപിഎല്‍ ടീമോ ഉപേക്ഷിക്കേണ്ടിവരും. ആറാഴ്ചയ്ക്കകം ബിസിസിഐ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ശ്രീനിവാസന് അടുത്ത ബന്ധമുണ്ടെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കിലും തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്‌സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ.

Latest