Connect with us

National

ബിഹാറിലെ കോടതി വളപ്പില്‍ സ്‌ഫോടനം: രണ്ട് മരണം

Published

|

Last Updated

പാറ്റ്‌ന: ബിഹാറിലെ ഭാജ്പൂരില്‍ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. അറായിലെ കോടതി വളപ്പിലാണ് സംവം.
ഒരു സ്ത്രീയാണ് ചാവേറായതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയും പൊലീസുകാരനുമാണ് മരിച്ചത്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവെടുപ്പ് നടത്തി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം ആരംഭിക്കാനിരിക്കെ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Latest